img
Donation
SFS

About
Organization

img
img
About Us

Help is Our Main Goal

വർത്തമാനകാലത്തിന്റെ നേർക്കാഴ്ചകൾ നമ്മെ ഓർമ്മിപ്പിക്കുന്ന സന്ദേശം മനുഷ്യമൂല്യവും പ്രകൃതിമൂല്യവും ഉയർത്തിപ്പിടിക്കുക എന്ന പുരോഗമനമായ ചിന്തയാണ്.

പ്രകൃതി സത്യങ്ങളെ മുഴുവൻ അന്ധതയുടെ മറവിൽ കുഴിച്ചിട്ട് രക്തദാഹികളായ ചെന്നായ്ക്കളുടെ കൂർത്ത പല്ലും നഖവും ധരിച്ച് മാംസങ്ങൾ കൊത്തിവലിക്കാൻ തീക്ഷ്ണമേറിയ കണ്ണുകളോടെ ചുണ്ടുകൂർപ്പിക്കുന്ന കഴുകന്മാരായി മനുഷ്യനും മാറുന്നു എന്ന ഇന്നത്തെ സത്യം ഈ കാലഘട്ടത്തിന്റെ നാശത്തെ സൂചിപ്പിക്കുന്നതാണ്.

ഒരു കാലഘട്ടത്തിൽ നാം വന്യമൃഗങ്ങളെ ഭയന്നിരുന്നുവെങ്കിൽ ഇന്ന് നാം ഭയക്കുന്നത് മനുഷ്യനെയാണ്. വിവേകപൂർണ്ണമായ അവന്റെ ചിന്തകളിൽ ഇന്ന് കുടിയിരിക്കുന്നത് വിഷം ചീറ്റുന്ന മതഭ്രാന്തും ജാതി ചിന്തയുമാണ്. ഈശ്വരചിന്തയിലേക്ക് മനുഷ്യനെ ഏകോപിപ്പിക്കാൻ മതമെന്ന വാക്ക് ഉപയോഗിച്ചിരുന്നു എങ്കിൽ, ഇന്ന് മനുഷ്യനെ കൊല്ലാനുള്ള ആയുധമാക്കി മതത്തെ മാറ്റിത്തീർക്കുന്നു. മനുഷ്യരിൽ ആണിനെയും പെണ്ണിനെയും തരം തിരിക്കാൻ ജാതി എന്ന വാക്ക് ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ന് മനുഷ്യനെ തരംതിരിച്ചു ശത്രുക്കളാക്കി അകറ്റി നിർത്താനുള്ള മാർഗ്ഗമായി ജാതി എന്ന വാക്കിനെ മാറ്റി തീർക്കുന്നു. പ്രകൃതിയുടെ സത്യങ്ങളിൽ നിന്ന് മനുഷ്യന്റെ മൂല്ല്യബോധം നഷ്ടപ്പെടുന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നത്തെ മനുഷ്യനെ ഭയപ്പെടുത്തുന്ന ഈ ഭീകരാന്തരീക്ഷം.

സ്നേഹിതരെ......ഈ തിരിച്ചറിവാണ് 2016 ഓഗസ്റ്റിൽ ജനനന്മയും സമൂഹനന്മയും രാജ്യനന്മയും ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയെ അധികാര അതിർത്തിയാക്കി SFS SECURE FEDERATION OF SOCIAL SERVICE എന്ന സാമൂഹികജനക്ഷേമ സംഘടന തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.

വ്യക്തിത്വവികസനത്തിലൂടെ ജനവികസനവും ജനവികസനത്തിലൂടെ സമൂഹവികസനവും സമൂഹവികസനത്തിലൂടെ രാജ്യവികസനവും നേടിക്കൊണ്ട് ജനസുരക്ഷിതത്വവും രാജ്യസുരക്ഷിതത്വവും സമൂഹസുരക്ഷിതത്വവും നിലനിർത്തുവാൻ പ്രായോഗികമായ പുതുപുത്തൻ ആശയങ്ങളെ ഏകോപിപ്പിച്ച് ജാതി മത വർണ്ണ വർഗ്ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനനേട്ടവും സമൂഹനേട്ടവും രാജ്യനേട്ടവും കൈവരിക്കാൻ ഇന്നത്തെ യുവതിയുവാക്കളെയും വരും തലമുറയേയും അറിവിന്റെ ബോധം ജനിപ്പിച്ച് രാജ്യവും സമൂഹവും ജനങ്ങളും നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങളെ പഠിച്ച് പരിഹരിക്കുന്നതിനും ജാതിയുടേയും മതത്തിന്റെയും പേരിൽ മനുഷ്യനെന്ന മനോഹാരിതയെ തച്ചുടച്ച് അവന്റെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ചങ്ങലകളാൽ ബന്ധിക്കുന്ന വ്യവസ്ഥിതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഒരു ഏക ബഹുജനപ്രസ്ഥാനമാണ് ഈ സംഘടന.

മനുഷ്യനായി ജീവിക്കാൻ ഉള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാ മനുഷ്യർക്കും തുല്ല്യമാണെന്ന് പ്രകൃതി തെളിവുകളോടെ വിളിച്ചു പറയുമ്പോൾ അത് നിഷേധിക്കുന്നവർക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി ഞങ്ങൾ ഉണ്ടാകും എന്നാണ് ഞങ്ങൾക്ക് നിങ്ങളോട് പറയാനുള്ളത്. അതിന് വേണ്ടി സംഘടന പ്രകൃതി മൂല്ല്യങ്ങളും മനുഷ്യമൂല്ല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒട്ടനവധി സാമൂഹിക ജനക്ഷേമ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നു. മനുഷ്യനെ സ്നേഹിക്കുന്ന പ്രകൃതിയെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും പുതിയ ചരിത്രത്തിന്റെ ഭാഗമായി കാലം കാത്തിരിക്കുന്ന നന്മയുടേയും നേരിന്റെയും തിരിതെളിയിച്ച് ലോകത്തിന് മാതൃകയാകണമെന്ന ഞങ്ങളുടെ ഈ പുതിയ കാഴ്ചപ്പാട് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

What we Do

Our Statistics

img14

Various Districts

img65

Charity

img500 +

Executive Members

img32 b

Honours Received

Board Of Trust

Founder & Managing Trusty
Founder & Secretary
Founder & Treasurer
Chairman

Action Planning Karma Sena

Action Planning Karmasena Convener
Action planning Karmasena Vice chairman
Action planning Karmasena Joint Convener